All efforts will be made to ensure that all the events are conducted in strict compliance to COVID 19 restrictions. Due to the rapidly changing nature of the COVID 19 pandemic the organiser reserves the right to alter/suspend/cancel the event in any manner deemed necessary by the local law enforcement authorities.

വാവുബലി/ പിതൃബലി/ കർക്കിടകവാവ്

കർക്കിടക വാവുബലി തർപ്പണത്തിന് കേരളത്തിൽ പ്രമുഖസ്ഥാനമാണ് തിരുമുല്ലവാരത്തിനുള്ളത്.

ദശാവതാരങ്ങളിൽ മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമനാവതാരങ്ങൾക്കു ശേഷം ആറാമതായി സംഭവിക്കുന്നതാണല്ലോ പരശുരാമാവതാരം. ക്ഷത്രിയ നിഗ്രഹത്തിനു ശേഷം പശ്ചാത്താപ വിവശനായി ബലിതർപ്പണാദി ക്രിയകൾ അനുഷ്ഠിച്ച ശേഷം പരശുരാമൻ പശ്ചിമതീരത്തു പ്രതിഷ്ഠിച്ച ഏഴു മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരത്തേത്. വിഷ്ണുപാദത്താൽ സ്പർശനമേകിയ, പിതൃ മോക്ഷത്തിനായി പൂജകൾ അർപ്പിക്കുന്ന ചൈതന്യഭൂമിയാണിവിടം. ക്ഷേത്രത്തിന്റെ കാര്യത്തിൽ എന്നതുപോലെ തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് തിരുമുല്ലവാരം സമുദ്രതീരത്തു നടത്തുന്ന കർക്കിടകവാവ് ബലിതർപ്പണവും, അതിനു ശേഷം ക്ഷേത്രക്കുളത്തിലെ മുങ്ങികുളിയും, മഹാവിഷ്ണു ദർശനവും. കർമ്മത്തിന്റെയും യാഗത്തിന്റെയും ജ്ഞാനത്തിന്റെയും ഈ പുണ്യഭൂമിയിൽ ലക്ഷോപലക്ഷം ഭക്തർ പിതൃജനങ്ങളുടെ മോക്ഷപ്രാപ്തിക്കായി ശേഷക്രിയാവിധികൾ അനുഷ്ഠിക്കുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃലോകത്തു ഒരു ദിവസമാണെന്ന് സങ്കല്പം. അതിനാൽ വർഷത്തിലൊരിക്കൽ കർക്കിടകത്തിലെ അമാവാസി ദിവസത്തിലെ പിതൃ തർപ്പണത്തിനു സവിശേഷ പ്രാധാന്യം ഉണ്ട്.

സമുദ്രത്തോട് തൊട്ടുരുമി കിടക്കുമ്പോഴും വിശാലമായ ക്ഷേത്രക്കുളത്തിലെ ശുദ്ധജലത്തിനു ഉപ്പുരസം ലവലേശം പോലുമില്ലായെന്നതും നിത്യ വിസ്മയം തന്നെയാണ്. അത്യന്തം ശാന്തമായ സമുദ്രതീരം തിരുമുല്ലവാരത്തിന്റ പ്രതേകതയാണ്. അതോടൊപ്പം വാവുബലി കാലയളവിൽ തീരത്തു രൂപം കൊള്ളുന്ന വിശാലമായ മണൽത്തിട്ട ഈ തീരപ്രദേശത്തെ മനോഹരമാക്കുന്നു.

തിരുമുല്ലവാരത്തെ കർക്കിടക വാവ് ദിനത്തിലെ ബലിതർപ്പണവും, പുണ്യപുരാതന ക്ഷേത്ര ദർശനവും അവിടുത്തെ തിലഹോമ സമർപ്പണവും അനന്യമായ ഒരു ആത്മീയ അനുഭൂതി പ്രധാനം ചെയ്യുന്നു.

ഇന്ന് കോവിഡ് 19 എന്ന മഹാമാരി കോടിക്കണക്കിനു ജനങ്ങളെ അവരവരുടെ വീടുകളിൽ അടച്ചിരിക്കാൻ നിര്ബന്ധിതമാക്കിയിരിക്കുകയാണ്. ആകുലതകളും ആശങ്കകളും വ്യഥകളും തരണം ചെയ്യുന്നതിനും ആയൂരാരോഗ്യ സൗക്യം നേടുന്നതിനും ഇപ്പോഴത്തെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആചാരാനുഷ്ടാനങ്ങൾ പാലിച്ചുപോകാനും അതുവഴി മനസിനും ശരീരത്തിനും ഉണർവ് പ്രധാനം ചെയ്യാനും ആയുരാരോഗ്യത്തോടെ ജീവിക്കുന്നതിനും നമ്മൾക്ക് സാധിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് തികച്ചും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്താൽ നമ്മോടൊപ്പം ജീവിച്ചു വേർപിരിഞ്ഞു പോയവരുടെ ആത്മാക്കൾക്ക് ശാന്തിയും സദ്ഗതിയും ലഭിക്കാൻ കർക്കിടകവാവ് എന്ന പുണ്യ ദിനത്തിൽ വർഷത്തിലൊരിക്കൽ നടക്കാറുള്ള വാവുബലി VIRTUAL സംവിധാനത്തിലൂടെ കാണുന്നതിനും, ഓൺലൈൻ ആയി ആചാര്യൻ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച് എവിടെയാണോ നിങ്ങൾ അവിടെ വച്ച് ആ കർമ്മങ്ങൾ അനുഷ്ഠിക്കാനും അത് സാധിക്കാത്തവർക്ക് വേണ്ടി ആചാര്യൻ കർമ്മങ്ങൾ നടത്തി കർമ്മത്തിനുപയോഗിച്ച പൂവും മറ്റ് ബലിതർപ്പണങ്ങളും സമുദ്രത്തിൽ ഒഴുകുന്ന ആ കർമ്മം ലൈവ് STREAM ആയി കണ്ട് സായൂജ്യമണിയുന്നതിനും ഭൂതകാലത്ത് ചെയ്ത പിതൃക്കളുടെ പാപങ്ങൾ തീരുന്നതിനും നമ്മളിലെ പാപങ്ങൾ തീരുന്നതിനും നമ്മുടെ തലമുറകളിലേക് പാപം ചെല്ലാതിരിക്കാൻ വേണ്ടിയും ഈ VIRTUAL/ONLINE ബലിതർപ്പണത്തിലൂടെ നിങ്ങൾക്ക് സാധ്യമാറാകട്ടെ എന്ന് ജഗദീശ്വരനോട് ഒരിക്കൽക്കൂടി പ്രാർത്ഥിച്ചുകൊണ്ട് ഈ വെബ് പേജിൽ നിർദ്ദേശിക്കുന്നത് പ്രകാരം താല്പര്യമുള്ള ഭക്തർ മുന്നോട്ട് പോകാൻ അഭ്യർത്ഥിക്കുന്നു.

Register

മാറിയ സാഹചര്യം

കൂടിചേരലുകൾ പൂർണമായും ഒഴിവാക്കപ്പെടേണ്ട ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസത്തിന്റെയും ആതുര സേവനത്തിന്റെയും കാര്യത്തിലെന്ന പോലെ വാവുബലി സമർപ്പണത്തിന്റെ കാര്യത്തിലും പുതിയ സാങ്കേതിക വിദ്യ വിശ്വാസികളുടെ സഹായത്തിനെത്തുന്ന ഒരു സംവിധാനത്തിന് രൂപം കൊടുത്തിരിക്കുന്നു. ഇതിൽ പ്രകാരം ബലിതർപ്പണം (www.balitharpanam.com) എന്ന പേരിൽ ഒരു website രൂപം കൊടുത്തു കൊണ്ട് site access ചെയ്യുന്നവർക്ക് പരിണിത പ്രഞ്ജരായ ആചാര്യന്മാർ മന്ത്രോച്ചാരണം ഉൾപ്പടെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകികൊണ്ട് പരേതാന്മാക്കൾക് മോക്ഷപ്രാപ്തിക്കൊപ്പം വിശ്വാസി ലക്ഷണങ്ങൾക്കു ആത്മസായൂജ്യത്തിനും ഉള്ള അവസരമായാണ് ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.

കർക്കിടകമാസത്തിലെ വാവുബലി

മൺമറഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് മോക്ഷ പ്രാപ്തിക്കായി ലോകമാസകലമുള്ള ഹിന്ദുക്കൾ കാലാനു കാലങ്ങളായി അനുഷ്ഠിച്ചു വരുന്ന പുണ്യകർമ്മമാണ് കർക്കിടകമാസത്തിലെ അമാവാസി ദിനത്തിലെ വാവുബലി സമർപ്പണം. വ്രതാനുഷ്ഠാനത്തോടെയാണ് വിശ്വാസികൾ വാവുബലി സമർപ്പണത്തിന് തയ്യാറെടുക്കുന്നത്. മത്സ്യ മാംസാദി ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിച്ചും പൂർണ്ണമായ ദേഹശുദ്ധി പാലിച്ചു കൊണ്ടും തലേരാത്രി അന്നാഹാരം ഒഴിവാക്കിക്കൊണ്ടും ശരീരവും മനസ്സും ഒരു പോലെ ശുദ്ധി വരുത്തിക്കൊണ്ടു വേണം ബലിതർപ്പണം നടത്തേണ്ടത്.

പിതൃകർമം അനുഷ്ഠിക്കുന്നത് എന്തിന്?

പിതൃകർമം അനുഷ്ഠിച്ചുകൊണ്ടു വിശ്വാസികൾ ഉരുവിടുന്ന പ്രധാന പ്രാർത്ഥന മൺമാഞ്ഞ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കു വേണ്ടിയാണ് കർമ്മം അനുഷ്ഠിക്കുന്നത്. മക്കളാകാം കൊച്ചുമക്കളാകാം സന്താനങ്ങളില്ലാത്തവരുടെ കാര്യത്തിൽ അനന്തിരവരാകാം. അഥവാ പുഴയുടെ തീരത്തു പിതൃസ്ഥാനീയനായ പക്ഷി ശ്രേഷ്ഠനായ ജടായുവിനു വേണ്ടി സംസ്കാരകർമ്മങ്ങൾ നിർവഹിച്ചത് ശ്രീരാമ ലക്ഷ്മണന്മാരാണ്. ക്ഷത്രിയ നിഗ്രഹം കഴിഞ്ഞു പശ്ചാത്താപ വിവശനായി വേർപിരിഞ്ഞ ആത്മാക്കൾക്ക് ബലിതർപ്പണങ്ങൾ പശ്ചിമതീരത്തു നടത്തിയത് ക്ഷത്രിയ വൈരിയായ പരശുരാമൻ തന്നെയാണ്.

അതിനാൽ പിതൃസ്ഥാനീയനായ പരേതാത്മാവിനു കർമ്മം ചെയ്യുന്നത് പോലെ തന്നെ പിതൃസ്ഥാനീയനായിരുന്നു കൊണ്ടും ബലികർമ്മം നിർവഹിക്കാവുന്നതാണ്. പരേതാത്മാവിന്റെ നാമവും നക്ഷത്രവും ( ദേഹിദേഹം വെടിയുന്ന സമയത്തെ നക്ഷത്രമാണുദ്ദേശിക്കുന്നത് ) സ്മരിച്ചുകൊണ്ട് മോക്ഷ പ്രാപ്തിക്കായി ഉള്ളുരുകി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു മാപ്പാക്കണമേയെന്നുള്ള കേണപേക്ഷയും പരേതാത്മാവിനോടുള്ള പ്രാർത്ഥനയുടെ ഭാഗമാണ്.

എന്നാണ് കർക്കിടകവാവ്?

അമാവാസി ദിനങ്ങളെല്ലാം വാവുബലിക്ക് അനുയോജ്യമാണെങ്കിലും കർക്കിടകമാസത്തിലെ അമാവാസി ദിനമാണ് കൂടുതൽ ഉത്തമമെന്നാണ് വിശ്വാസം ഇത്തവണ കർക്കിടകം 5-ആം തിയതി (ജൂലൈ 20) യാണ് വാവ് ദിനം.

കർക്കിടകവാവിന്റെ ആചാരങ്ങൾ എന്തെല്ലാം?

ബലികർമ്മം ചെയ്യുന്ന വ്യക്തി വൃതനിഷ്ഠയോടെ കായ ശുദ്ധിയും മനോശുദ്ധിയും വരുത്തേണ്ടതാണ്. തലേദിവസം മൽസ്യമാംസാദികൾ ഉപേക്ഷിച്ച് രാത്രിയിൽ അന്നാഹാരവും ഉപേക്ഷിച്ച് വേണം തയ്യാറാക്കേണ്ടത്. മന്ത്രോച്ചാരണത്തോടൊപ്പമുള്ള ആചാര്യന്റെ നിർദ്ദേശാനുസരണ പ്രകാരം കർമ്മങ്ങൾ ചെയ്യുന്നത് കാര്യങ്ങൾ സുഗമമാക്കും. ആചാര്യ ദക്ഷിണ പ്രധാനമാണ്. തർപ്പണത്തിനുശേഷം ക്ഷേത്രദർശനവും തിലഹോമ സമർപ്പണവും ശ്രേയസ്കരമാണ്. ആചാര്യ നിർദ്ദേശാനുസരണം സ്വന്തം വീട്ടുമുറ്റത്തും ശുദ്ധിയും വൃത്തിയും ഉറപ്പാക്കി ബലികർമമനുഷ്ഠിക്കാവുന്നതാണ്.

പിതൃ തർപ്പണം ചെയ്യാൻ വേണ്ടുന്ന കാര്യങ്ങൾ?

 1. ഒറ്റമുണ്ട്
 2. തോർത്ത്‌
 3. പച്ചരി
 4. തൂശനില
 5. കിണ്ടി
 6. ചന്ദനം
 7. എള്ള് (തിലം)
 8. ദർഭ
 9. പഴം
 10. വിളക്ക്
 11. ചന്ദനതിരി
 12. പൂവ് (ചെറുളയുടെ ഇലയും പുഷ്പവുമുൾപ്പടെ)
 13. കറുക പുല്ല്
 14. തുളസി

പണ്ഡിത ശ്രേഷ്ഠരായ ആചാര്യന്മാരുടെ മാർഗനിർദ്ദേശ പ്രകാരമാണ് തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തേണ്ടത്. പരേതാത്മാവിനെ സംപ്രീതനാകാൻ ഉണക്കലരി, എള്ള് (തിലം) ബലിപൂവ് (ചെറുളയുടെ ഇലയും പുഷ്പവുമുൾപ്പടെ) ജലം എന്നിവകൊണ്ട് നിരവധിയാവൃത്തിയായുള്ള തർപ്പണമാണ് പ്രധാനമായ കർമ്മം.

വീട്ടുമുറ്റത്താണെങ്കിൽ വൃത്തിയുള്ള ഇടം തിരഞ്ഞെടുത്ത ചൂലുകൊണ്ടു തൂത്തതിനുശേഷം വൃത്താകൃതിയിൽ ചാണകം മെഴുകി ബലിത്തറ തയ്യാറാക്കാവുന്നതാണ്. ബലികർമ്മത്തിനുള്ള ദ്രവ്യങ്ങൾ കരുതാനും തർപ്പണതയ്ക്കു സമർപ്പിക്കാനുമായി രണ്ട് തൂശനിലകൾ കരുത്തേണ്ടതാണ്. പരേതാത്മാക്കളുടെ പേരും നാളും സ്മരിച്ചു കൊണ്ട് പലയാവർത്തിയുള്ള തർപ്പണത്തിനുശേഷം മുട്ടുകുത്തി പ്രാർത്ഥിച്ച ശേഷം തലയിലേറ്റി ഒരു കയ്യിൽ കിണ്ടി ജലവുമായി സമീപത്തു നിക്ഷേപിച്ച് ബലികാക്കകളെയുൾപ്പടെ വിരുന്നൂട്ടിയ ശേഷമാണു ഭദ്രമായി തീർത്ത ഘട്ടത്തിൽ നിക്ഷേപിക്കേണ്ടത്. വിപുലമായ ഒരുക്കങ്ങൾ (ദ്രവ്യങ്ങളുടെ കാര്യത്തിലെന്നപോലെ) ആചാര്യന്റെ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്.

തിരുവനതപുരം ജില്ലയിലെ തിരുവല്ലം, ശംഖുമുഖം, വർക്കല, കൊല്ലം ജില്ലയിലെ തിരുമുല്ലവാരം, ആലുവാപ്പുഴയുടെ തീരം, തിരുനെല്ലി എന്നിവയൊക്കെ കർക്കിടക വാവുബലി ദിനത്തിലെ വിശ്വാസി ലക്ഷങ്ങളുടെ സംഗമം കൊണ്ട് ധന്യമായ പുണ്യ പ്രദേശങ്ങളാണ്.

വെബ് സൈറ്റ് കാലേകൂട്ടി അക്സസ്സ് ചെയ്തു ആചാര്യന്റെ നിർദ്ദേശപ്രകാരം ഒരുക്കങ്ങൾ തുടങ്ങാവുന്നതാണ്. സങ്കൽപ്പവും സ്മരണയുമാണ് ഏറ്റവും പ്രധാനമായുള്ളത്. വേർപിരിഞ്ഞുപോയ ആത്മാവിന്റെയും നാമം, മരണപ്പെട്ട വേളയിലെ നക്ഷത്രം (ജന്മനക്ഷത്രത്തേക്കാൾ മേൽ പറഞ്ഞ നക്ഷത്രത്തിനാണ് പ്രസക്തി ) ഇവയുടെ സ്മരണ പോലെ തന്നെ പ്രാധാന്യമാണ് പശ്ചാത്താപ വിവശമായ മനസ്സും. ഈ മനോനിലയിലാണ് ഉള്ളുരുകി പരേതാത്മാവിന്റെ മോക്ഷത്തിനായി കേണപേക്ഷിക്കേണ്ടത്. വീട്ടുമുറ്റത്തു പിണ്ഡ സമർപ്പണം നടത്തുമ്പോൾ ഗംഗാതട സങ്കൽപ്പത്തിൽ മണ്ണുകൊണ്ട് തിട്ട ഉണ്ടാക്കണം. ആചാര്യൻ നിർദ്ദേശിക്കുന്നത് സങ്കല്പത്തിന്റെ പ്രാധാന്യത്തെ ആണ് കാണിക്കുന്നത്.

ബലിതർപ്പണത്തിന് ശേഷമുള്ള തിലഹോമം

വിശ്വാസികളുടെ കൂടിച്ചേരലിന് നിയന്ത്രണം ഉള്ള ഈ വേളയിലും പരേതാത്മാവിന്റെ പേരും നാളും പറഞ്ഞു തിലഹോമ വഴിപാട് നടത്തിയതിനു ശേഷം തിലഹോമ പ്രസാദം തപാൽ വഴി വിശ്വാസികളുടെ വിലാസത്തിൽ അയച്ചു തരുവാനുള്ള സൗകര്യം ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്.